മുഖ്യമന്ത്രി തീര്‍ത്തും അവശന്‍ ; ജീവിച്ചിരിക്കുന്നത് ഈശ്വരകാരുണ്യംകൊണ്ട് ; എന്തെങ്കിലും സംഭവിച്ചാല്‍ രാഷ്ട്രീയ പ്രതിസന്ധിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

പരീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം ഗോവയില്‍ പ്രതിസന്ധിയില്ല
മുഖ്യമന്ത്രി തീര്‍ത്തും അവശന്‍ ; ജീവിച്ചിരിക്കുന്നത് ഈശ്വരകാരുണ്യംകൊണ്ട് ; എന്തെങ്കിലും സംഭവിച്ചാല്‍ രാഷ്ട്രീയ പ്രതിസന്ധിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍


പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തീര്‍ത്തും അവശനാണെന്നും, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമെന്നും ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. ഈശ്വരന്റെ കൃപ ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ജീവിച്ചിരിക്കുന്നതെന്നും ലോബോ അഭിപ്രായപ്പെട്ടു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറെ ചികില്‍സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചാല്‍ ഭേദമാകില്ല. അക്കാര്യം ജനം തിരിച്ചറിയണം. പരീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം ഗോവയില്‍ പ്രതിസന്ധിയില്ല, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാലോ, അസുഖം മൂലം അദ്ദേഹം സ്ഥാനമൊഴിഞ്ഞാലോ സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാകും. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതും, ജോലി നിര്‍വഹിക്കുന്നതും ഈശ്വര കാരുണ്യം കൊണ്ട് മാത്രമാണെന്നും ലോബോ പറഞ്ഞു.

രോഗം കലശലായതിനെ തുടര്‍ന്ന് 2018 ഫെബ്രുവരി മുതല്‍ 63 കാരനായ മനോഹര്‍ പരീക്കര്‍, അമേരിക്കയിലും ഇന്ത്യയിലുമായി ചികില്‍സയിലായിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ പരീക്കര്‍ ഗോവയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കരസേന മേധാവി ബിപിന്‍ റാവത്ത് എന്നിവര്‍ പരീക്കറെ സന്ദര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com