ലോക്പാലില്‍ ഉറപ്പ്: അണ്ണാ ഹസാരെ സമരം പിന്‍വലിച്ചു

മഹാരാഷ്ട്രയില്‍ അണ്ണാ ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു
ലോക്പാലില്‍ ഉറപ്പ്: അണ്ണാ ഹസാരെ സമരം പിന്‍വലിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ അണ്ണാ ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമമന്ത്രി ദേവേന്ദ്ര ഭട്‌നാവിസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ലോക്പാല്‍, ലോകാ.ുക്ത നിയമങ്ങള്‍ ഉടന്‍ നടപ്പാക്കും എന്ന ഉറപ്പിന്‍മേലാണ് സമമരം പിന്‍വലിച്ചത്. 

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നെന്ന് അണ്ണാ ഹസാരെ  ആരോപിച്ചിരുന്നു. ലോക്പാലിന് വേണ്ടിയുള്ള തന്റെ വ്യഗ്രത ബിജെപിയും ആം ആദ്മി പാര്‍ട്ടിയും അധികാരത്തിനായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ അവരോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി മഹാരാഷ്ട്രയിലെ റലേഗന്‍ സിദ്ധിയിലെ സമരപന്തലില്‍ ഹസാരെ പറഞ്ഞിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ്?. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്?. കഴിഞ്ഞ നാലു വര്‍ഷമായി മഹാരാഷ്?ട്രയിലെ ബിജെപി സര്‍ക്കാറും നുണ മാത്രമാണ് പറയുന്നത്. എത്ര കാലം നുണ പറഞ്ഞ് മുന്നോട്ടു പോകും. ജനങ്ങള്‍ അത്? തിരിച്ചറിയുക തന്നെ ചെയ്യും. എന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ അവകാശ വാദം തെറ്റാണെന്നും ഹസാരെ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വേണമെങ്കില്‍ ലോക്പാലിന് വേണ്ടിയുള്ള ഈ സമരത്തില്‍ പങ്കുചേരാം. എന്നാല്‍ എന്നോടൊപ്പം വേദി പങ്കിടാന്‍ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം ചെയ്യാനാണ് തീരുമാനം. അഥവാ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തനിക്ക് രാജ്യം നല്‍കിയ പദ്?മഭൂഷന്‍ തിരികെ നല്‍കുമെന്നും ഹസാരെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com