ഒരു രൂപയ്ക്ക് അരി, കല്യാണത്തിന് സ്വര്‍ണം; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബിജെപി സര്‍ക്കാര്‍ 

ഒരു രൂപയ്ക്ക് അരി, കല്യാണത്തിന് സ്വര്‍ണം  ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബിജെപി സര്‍ക്കാര്‍ 
ഒരു രൂപയ്ക്ക് അരി, കല്യാണത്തിന് സ്വര്‍ണം; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബിജെപി സര്‍ക്കാര്‍ 

ഗുവഹാത്തി: ജനപ്രിയ പദ്ധതികളുമായി അസമിലെ ബിജെപി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് അരിയും വിവാഹത്തിന് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രഖ്യാപനങ്ങളുമായാണ് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചത്. ഒരു രൂപ നിരക്കില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കും. നേരത്തെ മൂന്ന് രൂപയ്ക്ക് നല്‍കിയിരുന്ന അരിയാണ് ഒരു രൂപയ്ക്ക് നല്‍കാനുള്ള തീരുമാനം. പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് പത്ത് ഗ്രാം സ്വര്‍ണവും നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു.

തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനങ്ങള്‍ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ അസം ജനതയുടെ മികച്ച ജീവിതമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി ഹിമന്തബിശ്വശര്‍മ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മണിപ്പൂര്‍, മേഘാലയ, നാഗാലന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com