തിരക്കുകള്‍ക്കിടയിലും പതിവുതെറ്റിക്കാതെ പ്രിയങ്ക ആശിഷിനെ കാണാനെത്തി, ചേരിയിലെ വീട്ടില്‍ ചെലവഴിച്ചു, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു

തിരക്കുകള്‍ക്കിടയിലും പതിവ് തെറ്റിക്കാതെ ആശിഷിനെ കാണാന്‍ ഡല്‍ഹിയിലെ ഔറംഗബാദ് റോഡിലുള്ള ചെറിയ വീട്ടിലേക്ക് പ്രിയങ്ക എത്തുകയായിരുന്നു
തിരക്കുകള്‍ക്കിടയിലും പതിവുതെറ്റിക്കാതെ പ്രിയങ്ക ആശിഷിനെ കാണാനെത്തി, ചേരിയിലെ വീട്ടില്‍ ചെലവഴിച്ചു, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു

ന്യൂഡല്‍ഹി: പ്രിയങ്ക വാദ്ര എഐസിസി ജനറല്‍ സെക്രട്ടറിയായി നാളെ സ്ഥാനമേല്‍ക്കുകയാണ്. തിരക്കുകള്‍ക്കിടയിലും ഭിന്നശേഷിക്കാരനായ ആശിഷിനെ കാണാന്‍ പ്രിയങ്ക മറന്നില്ല. 

ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുന്‍പുളള തിരക്കുകള്‍ക്കിടയിലും പതിവ് തെറ്റിക്കാതെ ആശിഷിനെ കാണാന്‍ ഡല്‍ഹിയിലെ ഔറംഗബാദ് റോഡിലുള്ള ചെറിയ വീട്ടിലേക്ക് പ്രിയങ്ക എത്തുകയായിരുന്നു. നാലുവര്‍ഷമായി ഭിന്നശേഷിക്കാരനായ ആശിഷിന് വേണ്ട സാമ്പത്തികസഹായം ചെയ്യുന്നത് പ്രിയങ്കയാണ്. ആശിഷിന്റെ ചികില്‍സയ്ക്ക് ആവശ്യമായ എല്ലാ സഹായവും കോണ്‍ഗ്രസിലെ ഈ പുതിയ നേതാവ് ചെയ്തുകൊടുക്കുന്നു. 

രണ്ടുമാസം കൂടുമ്പോള്‍ ആശിഷിനെ കാണാനായി പ്രിയങ്ക എത്താറുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറഞ്ഞു.  ഇതുവരെയും മറ്റൊരു നേതാക്കളും ആശിഷിനെ കാണാനോ സഹായിക്കാനോ മുന്നോട്ട് വന്നിട്ടില്ല. പ്രിയങ്കയെപ്പോലെ തന്നെ രാഹുല്‍ഗാന്ധിയും ആശിഷിന് വേണ്ടതെല്ലാം ചെയ്തുതരാറുണ്ട്. സ്വന്തം കുടുംബത്തെപ്പോലെയാണ് ഞങ്ങളെയും കാണുന്നത്, യാദവ് പറയുന്നു.

ഇതിന് പുറമേ ഔറംഗബാദിലെ ചേരിനിവാസികളുമായി ആശയവിനിമയം നടത്താനും പ്രിയങ്ക സമയം കണ്ടെത്തി. തന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഇവിടെ തുടക്കമിടുന്നുവെന്ന സന്ദേശമാണ് ഈ സന്ദര്‍ശനത്തിലുടെ പ്രിയങ്ക നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com