കന്യാകത്വ പരിശോധന കുറ്റകരമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 07th February 2019 12:45 PM |
Last Updated: 07th February 2019 12:45 PM | A+A A- |

മുംബൈ: സ്ത്രീകളെ നിര്‍ബന്ധിച്ച് കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് കുറ്റകരമാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. വിവിധ സാമൂഹ്യസംഘടനകളെ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
മഹാരാഷ്ട്രയിലെ ചില സമുദായങ്ങള്‍ക്കിടയില്‍ കല്യാണത്തിന് മുന്‍പ് നവവധു കന്യകയാണെന്ന് തെളിയിക്കണമെന്ന ആചാരം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കന്യാകത്വ പരിശോധനയ്‌ക്കെതിരെ ചിലര്‍ സോഷ്യല്‍മീഡിയയില്‍ നടത്തിയ വ്യാപക പ്രചാരണത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് കന്യാകത്വ പരിശോധന കുറ്റകരമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കന്യാകത്വ പരിശോധന ഒരു തരത്തില്‍ ലൈംഗികാതിക്രമമാണെന്ന് ആഭ്യന്തര മന്ത്രി രണ്‍ജിത്ത് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.നിയമ വകുപ്പുമായി ആലോചിച്ച് ഇത് കുറ്റകരമാക്കുന്ന സര്‍ക്കുലര്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.