രാഷ്ട്രീയപാര്‍ട്ടികള്‍ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നു; വെളിപ്പെടുത്തലുമായി സീനിയര്‍ എക്‌സിക്യൂട്ടീവ്
By സമകാലികമലയാളം ഡെസ്‌ക് | Published: 07th February 2019 11:30 AM |
Last Updated: 07th February 2019 11:31 AM | A+A A- |

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെസേജിങ് ആപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് വാട്ട്‌സ് ആപ്പ് അധികൃതര്‍ തന്നെയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വാട്ട്‌സ് ആപ്പിന്റെ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങളുടെ മെസേജിങ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതെന്ന് വാട്ട്‌സ് ആപ്പ് സീനിയര്‍ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയില്ല. കൂടാതെ ദുരുപയോഗം ചെയ്യുന്ന രീതിയും വാട്ട്‌സ് ആപ്പ് തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായുളള ആശങ്ക രാജ്യത്ത്് നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയും കോണ്‍ഗ്രസും വാട്ട്‌സ് ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ഇരുവരും പരസ്പരം ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വാട്ട്‌സ് ആപ്പിന്റെ വെളിപ്പെടുത്തല്‍.