ഗോശാലകള്‍ക്ക് 450 കോടി; മദ്രസ നവീകരണത്തിന് 459 കോടി; ജനപ്രിയ ബജറ്റുമായി യോഗി സര്‍ക്കാര്‍

ഗോശാലകള്‍ക്ക് 450 കോടി - മദ്രസ നവീകരണത്തിന് 459 കോടി - ജനപ്രിയ ബജറ്റുമായി യോഗി സര്‍ക്കാര്‍
ഗോശാലകള്‍ക്ക് 450 കോടി; മദ്രസ നവീകരണത്തിന് 459 കോടി; ജനപ്രിയ ബജറ്റുമായി യോഗി സര്‍ക്കാര്‍

ലക്‌നോ: ഗോശാല നിര്‍മ്മാണത്തിനും മദ്രസ നവീകരണത്തിനുമായി ബജറ്റില്‍ 909 കോടി രൂപ നീക്കിവെച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗ്രാമീണ മേഖലയില്‍ ഗോ ശാല നിര്‍മ്മാണത്തിന് 247 കോടി രൂപയും നഗരപ്രദേശങ്ങളില്‍ ഗോസംരക്ഷാലയങ്ങള്‍ക്കും, ഗോശാലകള്‍ക്കുമായി 204.79 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. മദ്രസകളുടെ നവീകരണത്തിനായി 459 കോടി രൂപയും ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്നാം ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണുള്ളത്.ഉത്തര്‍പ്രദേശിലെ കൊളേജുകളിലും സര്‍വകലാശാലകളിലും വൈഫൈ സംവിധാനത്തിനായി 50 കോടി രൂപയാണ് വകയിരുത്തിയിള്ളത്. അയോധ്യയില്‍ പുതിയ വിമാനത്താവളനിര്‍മ്മാണത്തിനായി 200 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ജ്വാര്‍ വിമാനത്താവളത്തിനായി 800 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്

സ്ത്രീകള്‍ക്കായി നിരവധി പ്രഖ്യാപനങ്ങളുണ്ട്. കന്യ സുമംഗല യോജന പദ്ധതിയാണ് ഏറെ ശ്രദ്ധേയം. പെണ്‍കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1200 കോടി രൂപയാണ് വകയിരുത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ സ്വച്ഛ്ഭാരത് മിഷനായി 6000 കോടിരൂപ, പൊലീസ് നവീകരണത്തിനായി 204 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com