തുടച്ചുനീക്കപ്പെട്ട ജാര്‍ഖണ്ഡില്‍ സഖ്യത്തിലൂടെ പിടിച്ചു കയറാന്‍ കോണ്‍ഗ്രസ്; ജെഎംഎമ്മുമായി ധാരണ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച( ജെഎംഎം) സഖ്യത്തിന് ധാരണ
തുടച്ചുനീക്കപ്പെട്ട ജാര്‍ഖണ്ഡില്‍ സഖ്യത്തിലൂടെ പിടിച്ചു കയറാന്‍ കോണ്‍ഗ്രസ്; ജെഎംഎമ്മുമായി ധാരണ

റാഞ്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച( ജെഎംഎം) സഖ്യത്തിന് ധാരണ. ഈ രണ്ട് കക്ഷികള്‍ക്കും പുറമേ ജെവിഎം, ആര്‍ജെഡി എന്നിവരും സഖ്യത്തിലുണ്ട്. ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കാനാണ് സഖ്യത്തിന്റെ തീരുമാനം. 

കോണ്‍ഗ്രസ് ആയിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിക്കുക. നിയമസഭ തെരഞ്ഞെുപ്പില്‍ ജെഎംഎം നയിക്കും. കോണ്‍ഗ്രസിന് ലോക്‌സഭ തെരഞ്ഞെടുപ്പിന് കൂടുതല്‍ സീറ്റ് നല്‍കുമ്പോള്‍ ജെഎംഎമ്മിന് നിയമഭയില്‍ കൂടുതല്‍ സീറ്റ് നല്‍കും എന്നതാണ് ധാരണ. 

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെട്ടിരുന്നു. 2009ലെ എട്ട് സീറ്റുകളില്‍ നിന്ന് ബിജെപി 13 സീറ്റുകളില്‍ 14 നേടി. ബാക്കിയുള്ള രണ്ട് സീറ്റുകളാണ് ജെഎംഎമ്മിന് കിട്ടിയത്. 2009ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

2009ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റുകള്‍ മാത്രമാണ് നേടിയത്. എന്നാല്‍ 2014ല്‍ 37 സീറ്റുകള്‍ നേടി. അഞ്ച് സീറ്റ് നേടിയ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനും ജെവിഎം(പി)യില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ആറ് എംഎല്‍എമാരെയും ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2009ല്‍ 14 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് 2014ല്‍ ഏഴ് സീറ്റിലൊതുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com