പശുപരിപാലനത്തിന് രാഷ്ട്രീയ കാമധേനു ആയോഗ്; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പശു സംരക്ഷണത്തിനുള്ള നിയമങ്ങള്‍, പശുക്കള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കുകയാണ് കമ്മീഷന്റെ ചുമതല
പശുപരിപാലനത്തിന് രാഷ്ട്രീയ കാമധേനു ആയോഗ്; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി:  പശുക്ഷേമം ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കാമധേനു പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പശു പരിപാലനം, സുരക്ഷ എന്നിവ ലക്ഷ്യം വെച്ചാണ് പശുക്കള്‍ക്കായി ദേശീയ കമ്മീഷന്‍ വരുന്നത്. 

സ്ഥിരമായ ഉന്നതാധികാര സമിതി രാഷ്ട്രീയ കാമധേനു പദ്ധതിയിലൂടെ നിലവില്‍ വരും. പശു സംരക്ഷണത്തിനുള്ള നിയമങ്ങള്‍, പശുക്കള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കുകയാണ് കമ്മീഷന്റെ ചുമതല. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പശുക്കള്‍ക്കായുള്ള ദേശിയ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

750 കോടിയാണ് ബജറ്റില്‍ പദ്ധതിക്കായി വകയിരുത്തിയത്. ക്ഷീര വികസന മേഖലയില്‍ ഇതിലൂടെ വനികള്‍ക്കും, ചെറുകിട കര്‍ഷകര്‍ക്കും ഗുണം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ 33 ഇനം പശുക്കളും, 16 ഇനം എരുമകളുമാണ് ഉള്ളത്. 

2012ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ പശു, എരുമ, യാക് എന്നിവയുള്‍പ്പെടെ 300 മില്യണ്‍ കന്നുകാലികളുണ്ടെന്നാണ് കണക്ക്. പ്രചനനം, ബയോഗ്യാസ് എന്നിങ്ങനെ പല മേഖലകളില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളോട് ചേര്‍ന്ന് കമ്മീഷന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com