ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി വാഗ്ദാനം, ഫോണിലൂടെ ഇന്റര്‍വ്യൂവും നടത്തി; യുവാവ് തട്ടിയത് 90 ലക്ഷത്തോളം, അറസ്റ്റില്‍ 

ക്വിക്കര്‍, ഒഎല്‍എക്‌സ് തുടങ്ങിയ സൈറ്റുകളിലൂടെ പരസ്യ നല്‍കിയാണ് ഇയാള്‍ ആളുകളെ കുടുക്കിയിരുന്നത്
ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി വാഗ്ദാനം, ഫോണിലൂടെ ഇന്റര്‍വ്യൂവും നടത്തി; യുവാവ് തട്ടിയത് 90 ലക്ഷത്തോളം, അറസ്റ്റില്‍ 

ഹൈദ്രാബാദ്: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 90ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. 30കാരനായ ഹേമ ശിവ എന്നയാളാണ് അറസ്റ്റിലായത്. 

ക്വിക്കര്‍, ഒഎല്‍എക്‌സ് തുടങ്ങിയ സൈറ്റുകളിലൂടെ പരസ്യ നല്‍കിയാണ് ഇയാള്‍ ആളുകളെ കുടുക്കിയിരുന്നത്. ഫോണ്‍ വഴി ഇന്റര്‍വ്യൂ അടക്കം നടത്തിയിരുന്നു. ജോലിക്കുള്ള ഓഫര്‍ ലെറ്ററും ഇയാള്‍ സ്വയം തയ്യാറാക്കി നല്‍കി. 

സംഭവത്തേത്തുടര്‍ന്ന് ഇത്തരം വ്യാജന്മാരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി. തൊഴിലവസരങ്ങളെക്കുറിച്ച് വ്യക്തമായ അറവ് ഉണ്ടായിരിക്കണമെന്നും പണമിടപാടുകള്‍ നടത്തുന്നതിന് മുമ്പ് എജന്‍സിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരിക്കണമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com