അച്ഛന്റെ കൺമുന്നിൽ വെച്ച് മകളെ കൂട്ടബലാത്സം​ഗം ചെയ്തു; കൈകൾ കെട്ടിയിട്ടായിരുന്നു പീഡനം 

പത്തൊൻപത് വയസുള്ള പെൺകുട്ടിയെയാണ് ആറം​ഗസംഘം അച്ഛന്റെ മുന്നിൽ വെച്ച് ബലാത്സം​ഗം ചെയ്തത്. 
അച്ഛന്റെ കൺമുന്നിൽ വെച്ച് മകളെ കൂട്ടബലാത്സം​ഗം ചെയ്തു; കൈകൾ കെട്ടിയിട്ടായിരുന്നു പീഡനം 

പട്ന: അച്ഛന്റെ കൺമുന്നിൽ വെച്ച് മകളെ ക്രൂരബലാത്സം​ഗത്തിനിരയാക്കി. ബീഹാറിലെ കി​ഷ​ന്‍​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പത്തൊൻപത് വയസുള്ള പെൺകുട്ടിയെയാണ് ആറം​ഗസംഘം പെൺകുട്ടിയുടെ അച്ഛന്റെ മുന്നിൽ വെച്ച് ബലാത്സം​ഗം ചെയ്തത്. 

വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം പെൺകുട്ടിയെയും അ​ച്ഛ​നെ​യും ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. തുടർന്ന് ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കുകയായിരുന്നു. അ​ച്ഛ​ന്‍റെ കൈ​ക​ൾ കെ​ട്ടി​യി​ട്ട ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

അ​വ​ശ​നി​ല​യി​ലാ​യ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com