അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; തട്ടിക്കൊണ്ടുപോയത് റോഡരികിലെ കുടിലില്‍ നിന്നും

വഴിയരികിലെ കുടിലില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങവെയാണ് കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; തട്ടിക്കൊണ്ടുപോയത് റോഡരികിലെ കുടിലില്‍ നിന്നും

മുംബൈ: കാണാതായ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലൈംഗീക പീഡനത്തിന് ഇരയായിട്ടാണ് പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. മധ്യമുംബൈയില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വഴിയരികിലെ കുടിലില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങവെയാണ് കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മാഹിം എല്‍ജെ റോഡിലായിരുന്നു ഇവരുടെ കുടില്‍. ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് കണ്ട കുടുംബം പൊലീസില്‍ പരാതി നല്‍കി. 

പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി തിരിച്ചെത്തുമ്പോഴേക്കും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എല്‍ജെ റോഡില്‍ നിന്ന് തന്നെയാണ് വ്യാഴാഴ്ച പത്ത് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com