കര്‍ണാടകയില്‍ എംഎല്‍എയ്ക്ക് അമ്പതു കോടി വാഗ്ദാനം; ബിജെപിക്ക് എതിരെ ശബ്ദരേഖ പുറത്തുവിട്ട് മുഖ്യമന്ത്രി

ര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്റെ ശബ്ദരേഖ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടു
കര്‍ണാടകയില്‍ എംഎല്‍എയ്ക്ക് അമ്പതു കോടി വാഗ്ദാനം; ബിജെപിക്ക് എതിരെ ശബ്ദരേഖ പുറത്തുവിട്ട് മുഖ്യമന്ത്രി


ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്റെ ശബ്ദരേഖ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പാണ് ബിജെപി പ്രതിരോധത്തിലാക്കി മുഖ്യമന്ത്രി ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. 

യെദ്യൂരപ്പയും ജെഎഡിഎസ് എംഎല്‍എ നഗന ഗൗഡയുടെ മകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കുമാരസ്വാമി പുറത്തുവിട്ടിരിക്കുന്നത്. സ്പീക്കര്‍ രമേഷ് കുമാറിന് ബിജെപി അമ്പത് കോടി വാഗ്ദാനം ചെയ്തുവെന്നും കുമാരസ്വാമി ആരോപിച്ചു. 

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഭരണപക്ഷത്തെ എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ബിജെപി സജീവമായി രംഗത്തുണ്ട്. ജനുവരിയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ഭരണപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മൂന്നു എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. 

224 അംഗം നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 79ഉം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 37 സീറ്റും ബിഎസ്പി, കെപിജെപി, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒന്നുവീതം സീറ്റുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com