തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മോദി ചായ വില്‍പ്പനക്കാരന്‍; കഴിഞ്ഞാല്‍ റാഫേല്‍ വാല; പരിഹസിച്ച് മമത

മോദിയെ പോലെ പണത്തിന്റെ ബലത്തിലല്ല താന്‍ അധികാരത്തില്‍ എത്തിയത് - ഇന്ത്യയെന്തെന്ന് മോദിക്ക് അറിയില്ല - ഗോധ്ര കൂട്ടക്കൊലയും അതിനോടനുബന്ധിച്ചുള്ള സംഘര്‍ഷങ്ങളുമാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയത്‌
തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മോദി ചായ വില്‍പ്പനക്കാരന്‍; കഴിഞ്ഞാല്‍ റാഫേല്‍ വാല; പരിഹസിച്ച് മമത

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മോദി ചായവില്‍പ്പക്കാരന്‍, കഴിഞ്ഞാള്‍ റാഫേല്‍ വാല എന്ന് മമത പരിഹസിച്ചതാണ് ഇക്കൂട്ടത്തിലെ ഒടുവിലത്തെത്. 

കൊല്‍ക്കത്തയിലെ മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. മോദിക്ക് ഇന്ത്യയെന്തെന്ന് അറിയില്ല. ഗോധ്ര കൂട്ടക്കൊലയും അതിനോടനുബന്ധിച്ചുള്ള മറ്റ് സംഘര്‍ഷങ്ങളുമാണ് മോദിയെ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചതെന്ന് മമത പറഞ്ഞു. റാഫേല്‍ ഇടപാടിന്റെ ബുദ്ധികേന്ദ്രം മോദിയാണ്. നോട്ട് നിരോധനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്. അഴിമതിയിലും ധാര്‍ഷ്ട്യത്തിലും രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കന്നതും മോദിയാണെന്ന് മമത പറഞ്ഞു.

രാജ്യം ആഗ്രഹിക്കുന്നത് അഴിമതി നിറഞ്ഞ സര്‍ക്കാരിനെയല്ലെന്ന് മമതയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെ സൂചിപ്പിച്ച്  മോദി ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത രംഗത്തെത്തിയത്. പ്രതിപക്ഷഐക്യത്തെ മോദി ഭയപ്പെടുന്നു. പക്ഷെ എനിക്ക് ഭയമില്ല. പോരാട്ടത്തിലൂടെയാണ് താന്‍ ഇവിടെവരെയെത്തിയത്. മോദിയെപോലെ പണത്തിന്റെ ബലത്തില്‍ അല്ല താന്‍ അധികാരത്തിലെത്തിയതെന്നും മമത പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com