പശ്ചിമബംഗാളില്‍ 1000 കോടി നിക്ഷേപിക്കാനൊരുങ്ങി മുകേഷ് അംബാനി: രാഷ്ട്രീയപ്രാധാന്യമെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കത്തിന് പിന്നീല്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 
പശ്ചിമബംഗാളില്‍ 1000 കോടി നിക്ഷേപിക്കാനൊരുങ്ങി മുകേഷ് അംബാനി: രാഷ്ട്രീയപ്രാധാന്യമെന്ന് സൂചന

കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി പശ്ചിമ ബംഗാളില്‍ 1000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. റിലയന്‍സിന്റെ പുതിയ വ്യാപാര കമ്പനിയുടെ ഭാഗമായാണ് നിക്ഷേപം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കത്തിന് പിന്നീല്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബംഗാളില്‍ മാത്രം അഞ്ഞൂറില്‍ കൂടുതല്‍ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. തന്റെ പുതിയം സരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്പാദകര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാകുമെന്നും 30 മില്യണ്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ബംഗാളില്‍ റിലയന്‍സിന്റെ ഉള്‍പ്പെടെ  ടെലികോം സേവനങ്ങളും വികസിപ്പിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്നും അംബാനി പറഞ്ഞു. 

കൊല്‍ക്കത്തയില്‍ നടന്ന ആഗോള വ്യാപാര ഉച്ചകോടിയില്‍ അംബാനിയുടെ ഈ പ്രഖ്യാപനം. വിദേശ കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ക്കൂടിയാണ് ഈ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com