പ്രതിമയുണ്ടാക്കാന്‍ ചെലവഴിച്ച പൊതുപണം തിരികെ നല്‍കണം: മായാവതിയോട് സുപ്രിം കോടതി

പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ബിഎസ്പി നേതാവ് മായാവതി ചെലവഴിച്ച പൊതുപണം ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് സുപ്രിം കോടതി
പ്രതിമയുണ്ടാക്കാന്‍ ചെലവഴിച്ച പൊതുപണം തിരികെ നല്‍കണം: മായാവതിയോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ബിഎസ്പി നേതാവ് മായാവതി ചെലവഴിച്ച പൊതുപണം ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് സുപ്രിം കോടതി. പൊതു പണമുപയോഗിച്ച് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിന്  എതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. 

ലഖ്‌നൗവിലെയും നോയിഡയിലെയും പാര്‍ക്കുകളിലാണ് മായാവതി സ്വന്തം പ്രതിമകളും പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും സ്ഥപിച്ചത്. പൊതു പണം ചെലവഴിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിന് എതിരെ ഒരു അഭിഭാഷകന്‍ ഫയല്‍ ചെയ്ത പെറ്റീഷനിലാണ് കോടതി പരാമര്‍ശം. 

കേസില്‍അവസാന വാദം കേള്‍ക്കാന്‍ സമയം എടുക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി പരാമര്‍ശം നടത്തിയത്. ഏപ്രില്‍ രണ്ടിലേക്ക് അവസാന വാദം കേള്‍ക്കാനായി കോടതി കേസ് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com