മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഭാര്യയുടെ മുന്നില്‍ യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു 

നിസാരവിഷയം പെട്ടെന്ന് കലഹമാകുകയായിരുന്നെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു
മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഭാര്യയുടെ മുന്നില്‍ യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു 

ന്യൂഡല്‍ഹി: മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ വഴക്കിനത്തുടര്‍ന്ന് യുവാവിനെ ഭാര്യയുടെ മുന്നില്‍ വച്ച് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് അടിച്ച് കൊന്നു. ഡല്‍ഹിയിലെ നഗ്ലോയി മേഖലയിലാണ് സംഭവം. 34കാരനായ ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. 

ഹരിദ്വാര്‍ യാത്രയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ദീപക്കിനെ സുഹൃത്തുക്കള്‍ സന്ദര്‍ശിക്കാനെത്തിയതാണ്. ഒന്നിച്ച് ഭക്ഷണം കഴിച്ചശേഷം വീട്ടില്‍ വച്ചുതന്നെ സുഹൃത്തുക്കള്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. ഇവര്‍ക്കിടയില്‍ മറ്റൊരാളെക്കുറിച്ച് സംസാരമുണ്ടാകുകയും ഇതില്‍ അഭിപ്രായവ്യത്യാസം ഉയരുകയും ചെയ്തു. നിസാരവിഷയം പെട്ടെന്ന് കലഹമാകുകയായിരുന്നെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. 

ദീപക്കിനെ അടിച്ചിട്ടശേഷം സുഹൃത്തുക്കള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ ഇയാളെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com