ലിങ്കില്‍ ക്ലിക്ക് ചെയ്തു, ഫോണില്‍ ഓട്ടോമാറ്റിക്കായി ആപ്പ് ഇന്‍സ്റ്റാളായി; അറുപതിനായിരം രൂപ നഷ്ടപ്പെട്ടതായി ബിസിനസുകാരന്‍ 

മൊബൈല്‍ ഫോണില്‍ ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാളായ ആപ്പ് വഴി 60,000 രൂപ നഷ്ടപ്പെട്ടതായി ബിസിനസുകാരന്റെ പരാതി
ലിങ്കില്‍ ക്ലിക്ക് ചെയ്തു, ഫോണില്‍ ഓട്ടോമാറ്റിക്കായി ആപ്പ് ഇന്‍സ്റ്റാളായി; അറുപതിനായിരം രൂപ നഷ്ടപ്പെട്ടതായി ബിസിനസുകാരന്‍ 

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാളായ ആപ്പ് വഴി 60,000 രൂപ നഷ്ടപ്പെട്ടതായി ബിസിനസുകാരന്റെ പരാതി. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി കാണിച്ച് 52കാരന്‍ പൊലീസില്‍ പരാതി നല്‍കി. ആദായനികുതി വകുപ്പില്‍ നിന്നുളള അറിയിപ്പ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കബളിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ഗുരുഗ്രാമിലാണ് സംഭവം. ആദായനികുതി റിട്ടേണുമായി ബന്ധപ്പെട്ട് തനിക്ക് ഒരു സന്ദേശം ലഭിച്ചു. തുടര്‍ന്ന് ഒരു ലിങ്ക് അയച്ചുതന്നു. അതില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ആപ്പ് ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആയതായും പണം നഷ്ടപ്പെട്ടതായും ബിസിനസുകാരനായി ഹരീഷ് ചന്ദര്‍ പരാതിയില്‍ പറയുന്നു. 

രാവിലെ നോക്കുമ്പോള്‍ രണ്ട് ഇടപാടുകളില്‍ നിന്നായി 60,000 രൂപ നഷ്ടപ്പെട്ടതായി ബോധ്യപ്പെടുകയായിരുന്നു. ഇതിന് മുന്‍പ് പുലര്‍ച്ചെ തന്റെ നമ്പറിലേക്ക് ഒരു ഒടിപി നമ്പര്‍ വന്നു. ഇത് ഓട്ടോമാറ്റിക്കായി മറ്റൊരു നമ്പറിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com