സൈന്യത്തിന് കൂടുതല്‍ കരുത്ത്; ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാന്‍ ഹെലീന മിസൈല്‍ 

ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാവുന്ന അത്യാധുനിക ടാങ്ക് വേധ മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു
സൈന്യത്തിന് കൂടുതല്‍ കരുത്ത്; ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാന്‍ ഹെലീന മിസൈല്‍ 

ഒഡീഷ: ഹെലികോപ്റ്ററില്‍ നിന്ന് തൊടുക്കാവുന്ന അത്യാധുനിക ടാങ്ക് വേധ മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷ തീരത്താണ് ടാങ്ക് വേധ മിസൈലായ നാഗിന്റെ ഹെലികോപ്റ്റര്‍ പതിപ്പായ ഹെലീന പരീക്ഷിച്ചത്. ആര്‍മിയുടെ യുദ്ധഹെലികോപ്റ്ററാണ് ഇതിനായി ഉപയോഗിച്ചത്. 

ഏഴു മുതല്‍ എട്ടുകിലോമീറ്റര്‍ വരെ ദൂരപരിധിയിലുളള ശത്രു ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുളളതാണ് ഹെലീന. ചാന്ദിപ്പൂരിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. പരീക്ഷണത്തില്‍ മിസൈല്‍ കൃത്യമായി ലക്ഷ്യം കണ്ടതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ പ്രമുഖ സൈനിക ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് ലോകത്തെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ മിസൈലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com