അയോധ്യയും ശബരിമലയും കൂട്ടിക്കലര്‍ത്തരുത്: ഒന്ന് വിശ്വാസവും രണ്ടാമത്തേത് ആചാരവുമാണെന്ന് പി ചിദംബരം

ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്.
അയോധ്യയും ശബരിമലയും കൂട്ടിക്കലര്‍ത്തരുത്: ഒന്ന് വിശ്വാസവും രണ്ടാമത്തേത് ആചാരവുമാണെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: അയോധ്യ വിഷയവും ശബരിമലയും ഒന്നായിക്കാണരുതെന്ന്, രണ്ടും രണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അയോധ്യാ വിഷയം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ശബരിമല ആചാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസമാണ്. അതുകൊണ്ടാണ് കുറച്ചുപേര്‍ ആ ഭൂമി അവകാശപ്പെടുന്നതെന്നും ചിദംബരം പറഞ്ഞു.

അതേസമയം, താനൊരു വിശ്വാസിയല്ലെന്നും എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവരെ എങ്ങനെ തടയുമെന്നും ചിദംബരം ചോദിച്ചു.

'ഞാന്‍ ഒരു മതവിശാസിയല്ല, സുപ്രീംകോടതി വിധിയെ സ്വീകരിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അദ്ദേഹത്തിന്റെ പക്ഷം പറയുമ്പോള്‍ അവരെ എങ്ങനെ തടയും.' ശബരിമല വിഷയത്തില്‍ ചിദംബരം ചോദിച്ചു.

'കുറച്ചുപേര്‍ പറയുന്നത് നൂറ്റാണ്ടുകളായി അവിടെ മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ അലഹബാദ് ഹൈകോടതിയുടെ കേസില്‍ സുപ്രീംകോടതിക്ക് പ്രശ്‌ന പരിഹാരം സാധ്യമാണെന്ന് തോന്നുന്നുണ്ടോ. അത്തരം പ്രശ്‌നങ്ങളില്‍ പലതും കോടതിയുടെ പ്രമേയങ്ങളില്‍ വരുന്നതല്ല. വിശ്വാസവും ആചാരവും തമ്മിലുള്ള ഈ വിഷയങ്ങള്‍ ഒരേപോലെയാണെന്ന് എനിക്ക് തോന്നുന്നില്ല'- അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഗോ വധത്തിന്റെ പേരില്‍ എന്‍എഎസ്എ പ്രഖ്യാപിച്ചത് തെറ്റായിപോയെന്നും ഇത്തരം തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് നേതൃത്വത്തിന്റെ പോരായ്മയായാണ് വരിക എന്നും ചിദംബരം കൂട്ടി ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com