പാമ്പന്‍ പാലം ഓര്‍മയാകുന്നു; പകരം വരുന്നത് മൂവിങ് ബ്രിഡ്ജ്; കപ്പലുകള്‍ക്ക് പോകാന്‍ പാലത്തിന്റെ മധ്യഭാഗം മുകളിലേക്ക് ഉയരും; രാജ്യത്ത് ആദ്യം; വീഡിയോ

ഇതുവരെ മൂവിങ് ബ്രിഡ്ജ് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് പാലത്തിന്റെ ഗ്രാഫിക് വീഡിയോ പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്
പാമ്പന്‍ പാലം ഓര്‍മയാകുന്നു; പകരം വരുന്നത് മൂവിങ് ബ്രിഡ്ജ്; കപ്പലുകള്‍ക്ക് പോകാന്‍ പാലത്തിന്റെ മധ്യഭാഗം മുകളിലേക്ക് ഉയരും; രാജ്യത്ത് ആദ്യം; വീഡിയോ

ന്യൂഡല്‍ഹി; ചരക്കു കപ്പലുകള്‍ക്കായി ഇരുവശത്തേക്കും ഉയര്‍ത്തുകയും തീവണ്ടി വരുമ്പോള്‍ സാധാരണ നിലയിലാവുകയും ചെയ്യുന്ന 104 വര്‍ഷം പഴക്കമുള്ള പാമ്പന്‍ പാലം ഓര്‍മയാകുന്നു. രാജ്യത്തിന് വിസ്മയമായിരുന്ന പാമ്പന്‍ പാലത്തിന് പകരം ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയോടു കൂടിയ പുതിയ പാലമാണ് വരുന്നത്. രാജ്യത്തെ ആദ്യമായിട്ടാണ് ഉന്നത സാങ്കേതിക വിദ്യയോടെയുള്ള മൂവിങ് ബ്രിഡ്ജ് വരുന്നത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് പുതിയ പാലത്തിന്റെ മാതൃക പുറത്തുവിട്ടത്. 

ഇതുവരെ മൂവിങ് ബ്രിഡ്ജ് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് പാലത്തിന്റെ ഗ്രാഫിക് വീഡിയോ പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ പാലത്തില്‍ ചരക്കു കപ്പലുകള്‍ വരുമ്പോള്‍ പാലത്തിന്റെ മധ്യഭാഗം പൂര്‍ണമായി മുകളിലേക്ക് ഉയരും. തുടര്‍ന്ന് സാധാരണ ഗതിയിലാവും. രാജ്യത്ത് ആദ്യമായാണ് മധ്യഭാഗം പൂര്‍ണമായി ഉയര്‍ത്താന്‍ കഴിയുന്ന പാലം വരുന്നത്. പിതിയ പാലത്തിന്റെ നിര്‍മാണത്തിനായുള്ള മണ്ണ് പരിശോധന അടക്കം തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. 

തമിഴ്‌നാട് രാമേശ്വരത്തുള്ള പാമ്പന്‍ പാലം രാജ്യത്തെ  എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന്  ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. പുതിയ പാലം വരുന്നതോടെ ചരിത്രപ്രസിദ്ധമായ പാമ്പന്‍പാലവും ഈ എന്‍ജിനീയറിങ് വിസ്മയവുമെല്ലാം ഓര്‍മയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com