ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നില്‍ ബിജെപിയെന്ന് ആരോപണം

നാദിയ ജില്ലയിലെകൃഷ്ണഗഞ്ച്‌ മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് വിശ്വാസാണ് വെടിയേറ്റ് മരിച്ചത്
ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നില്‍ ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൡ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് വിശ്വാസാണ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയില്‍ പങ്കെടുക്കുമ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

പട്ടികജാതി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ ആളാണ് മുപ്പത്തിയേഴുകാരനായ സത്യജിത്ത് വിശ്വാസ്. സത്യജിത്തിന് വെടിയേറ്റ പരിപാടിയില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ല അധ്യക്ഷനും പങ്കെടുത്തിരുന്നു. വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃഷ്ണഗഞ്ച് മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ വെടിവെച്ചതെന്നാണ് തൃണമൂലിന്റെ ആരോപണം. അതിന്റെ ഭാഗമായാണ് എംഎല്‍എയെ ഇല്ലാതാക്കിയതെന്ന്  തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ തൃണമൂലിന്റെ ആരോപണം തള്ളി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തി. പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് എംഎല്‍എയുടെ കൊലയ്ക്ക് പിന്നില്‍. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com