മൂന്നാം വിവാഹത്തിനെതിരേ ഭാര്യമാര്‍ പൊലീസ് സ്റ്റേഷനില്‍; തനിക്ക് പകരം സഹോദരനെ കതിര്‍മണ്ഡപത്തിലേക്ക് അയച്ച് മണവാളന്‍; തര്‍ക്കം

കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ ആദ്യത്തെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുകയാണ് കരീം
മൂന്നാം വിവാഹത്തിനെതിരേ ഭാര്യമാര്‍ പൊലീസ് സ്റ്റേഷനില്‍; തനിക്ക് പകരം സഹോദരനെ കതിര്‍മണ്ഡപത്തിലേക്ക് അയച്ച് മണവാളന്‍; തര്‍ക്കം

മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിനെതിരേ ആദ്യ രണ്ട് ഭാര്യമാര്‍ പൊലീസില്‍ പരാതി കൊടുത്തതോടെ വിവാഹമണ്ഡപം നാടക വേദിയായി. ഭാര്യമാരുടെ പരാതിയില്‍ മണവാളന്‍ അറസ്റ്റിലായതോടെ തനിക്ക് പകരക്കാരനായി വിവാഹം വേദിയിലേക്ക് സ്വന്തം സഹോദരനെ അയക്കുകയായിരുന്നു. എന്നാല്‍ മണവാളന്റെ സഹോദരനാണ് വിവാഹം കഴിക്കാനായി എത്തിയിരിക്കുന്നത് എന്ന് അറിഞ്ഞതോടെ പെണ്ണിന്റെ വീട്ടുകാര്‍ ബഹളമായി. വിവാഹത്തിനായി ചെലവാക്കിയ പൈസ മുഴുവന്‍ തിരിച്ചു കിട്ടണം എന്നായിരുന്നും അവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ത്സാര്‍ഖണ്ഡിലാണ്
കല്യാണ നാടകം അരങ്ങേറിയത്. 

കരിം എന്ന യുവാവാണ് മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി കുടുങ്ങിയത്. വിവാഹത്തിനവായി വേദിയിലേക്ക് പോകും വഴിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തനിക്ക് പകരം സഹോദരന്‍ റഹിമിനെ ഇയാള്‍ വിവാഹ വേദിയിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ വരനായി റഹിമിനെ കണ്ടതോടെ വധുവിന്റെ വീട്ടുകാര്‍ ക്രൂദ്ധരായി. വിവാഹം ഉറപ്പിച്ച ആളിന് പകരം വേറെ ആള്‍ വന്നതോടെ വരന്റെ സംഘത്തെ പെണ്‍വീട്ടുകാര്‍ തടഞ്ഞുവെച്ചു. രണ്ട് ലക്ഷം രൂപയാണ് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. 

മൂന്നാം വിവാഹത്തിനെ എതിര്‍ത്തുകൊണ്ട് ഇയാളുടെ ആദ്യത്തെ രണ്ട് ഭാര്യമാരാണ് പൊലീസിനെ സമീപിച്ചത്. വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞതോടെ ഇയാള്‍ പിന്‍വാങ്ങി. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു കരീം പറഞ്ഞത്. തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം കഴിഞ്ഞോളാം എന്ന ഉറപ്പിലാണ് ഇയാളെ പൊലീസ് പറഞ്ഞുവിട്ടത്. ഭര്‍ത്താവ് മൂന്നാമത്തെ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കേസുമായി മുന്നോട്ടുപോവാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്യമാരും അറിയിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ ആദ്യത്തെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുകയാണ് കരീം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com