ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ യുവതിയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചു: നീക്കം ചെയ്തത് മൂന്ന് മാസത്തിന് ശേഷം

ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് 33 കാരിയായ രോഗിയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന കത്രിക(Forceps)മറന്നു വെച്ചത്.
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ യുവതിയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചു: നീക്കം ചെയ്തത് മൂന്ന് മാസത്തിന് ശേഷം

ഹൈദരാബാദ്: ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ ആരോഗ്യരംഗത്ത് വര്‍ധിച്ചുവരികയാണ്. ഹൈദരാബാദില്‍ ഒരു യുവതിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍ മറന്ന് വെച്ച കത്രിക(ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്) തിരിച്ചെടുത്തത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ്. ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റില്‍ അബദ്ധവശാല്‍ കത്രിക അകപ്പെട്ടത്.

ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് 33 കാരിയായ രോഗിയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന കത്രിക(Forceps)മറന്നു വെച്ചത്. വെള്ളിയാഴ്ച നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു. 

മൂന്നുമാസത്തിനു മുന്‍പാണ് യുവതി ഈ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഡോക്ടറുടെ കൈപ്പിഴയാല്‍ സംഭവിച്ച അപകടം മനസിലായി.

തങ്ങളുടെ പ്രാഥമിക പരിഗണന രോഗിക്കാണെന്നും അതു കൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടനെ തന്നെ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും നിംസിന്റെ ഡയറക്ടര്‍ കെ.മനോഹര്‍ അറിയിച്ചു. ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലെ സര്‍ജനെതിരെ അന്വേഷണത്തിനായി കമ്മിറ്റി രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com