കശ്മീരില്‍ അഞ്ചുഭീകരരെ വധിച്ചു, തെരച്ചില്‍ തുടരുന്നു

കുല്‍ഗാമില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്
കശ്മീരില്‍ അഞ്ചുഭീകരരെ വധിച്ചു, തെരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരില്‍ അഞ്ചുഭീകരരെ വധിച്ചു. കുല്‍ഗാമില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.

മേഖലയില്‍ രൂക്ഷമായ കല്ലേറ് നടക്കുകയാണ്. ഇതില്‍  നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ നിന്ന് ആയുധങ്ങളും യുദ്ധസമാനമായ സാമഗ്രികളും പിടിച്ചെടുത്തു.കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com