ഡല്‍ഹിയില്‍ ജീന്‍സ്; യുപിയില്‍ സാരിയും സിന്ദൂരവും; പ്രിയങ്കയ്‌ക്കെതിരെ ബിജെപി എംപി

ഡല്‍ഹിയില്‍ ജീന്‍സ്, യുപിയില്‍ സാരിയും സിന്ദൂരവും  പ്രിയങ്കയ്‌ക്കെതിരെ ബിജെപി എംപി
ഡല്‍ഹിയില്‍ ജീന്‍സ്; യുപിയില്‍ സാരിയും സിന്ദൂരവും; പ്രിയങ്കയ്‌ക്കെതിരെ ബിജെപി എംപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി ഹരീഷ് ദ്വിവേദി. പ്രിയങ്കയുടെ വസ്ത്രധാരണത്തെ കളിയാക്കികൊണ്ടാണ് എംപി രംഗത്തെത്തിയത്. ഡല്‍ഹിയില്‍ ജീന്‍സ് ധരിക്കുന്ന പ്രിയങ്ക യുപിയിലെത്തിയാല്‍ സാരിയും സിന്ദൂരവും ധരിക്കുമെന്നായിരുന്നു വിവാദ പരാമര്‍ശം. രാഹുല്‍ പരാജയപ്പെട്ടു. അതുപോലെ പ്രിയങ്കയും പരാജയപ്പെടുമെന്ന് എംപി പറഞ്ഞു. എംപിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. 

പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായാണു പ്രിയങ്ക നിയമിതയായത്.രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രിയങ്കയുടെ സ്‌റ്റൈലിനെയും രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലായ്മയെയും കുടുംബാധിപത്യത്തെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും ഉള്‍പ്പെടുത്തിയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ പല ഭാഗങ്ങളില്‍നിന്നായി ഉയര്‍ന്നിരുന്നു. 

പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തില്‍ നേട്ടവും കഴിവും ഇല്ലെന്നുമായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝായുടെ നിലപാട്. പ്രിയങ്കയ്ക്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള സാദൃശ്യമാണ് ബിഹാര്‍ ഉപമുഖ്യമന്ത്രിയായ സുഷീല്‍ കുമാര്‍ മോദിക്കു പ്രശ്‌നം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ നേതാക്കളില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചോക്‌ലേറ്റ് നേതാക്കളെയാണ് ഇറക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ പ്രതികരണം. 'ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു, ഭോപ്പാലില്‍നിന്ന് കരീന കപൂറിനെ മല്‍സരിപ്പിക്കണമെന്ന്. വേറൊരാള്‍ ഇന്‍ഡോറില്‍നിന്ന് സല്‍മാന്‍ ഖാനെ മല്‍സരിപ്പിക്കണമെന്നു പറയുന്നു. അതുപോലെ പ്രിയങ്കയെയും സജീവ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു' – വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com