ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ സ്നൈപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന് പരിക്ക്. നൗഷേരാ സെക്ടറില്‍ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് വെടിയേറ്റത്. പരിക്കേറ്റ സൈനികനെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതായും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ