ബിജെപി 160 സീറ്റുകളില്‍ ഒതുങ്ങും, പ്രതിപക്ഷ ഐക്യം നേട്ടം ഉണ്ടാക്കുമെന്ന് ഡെറിക് ഒബ്രയിന്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കരുതുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍
ബിജെപി 160 സീറ്റുകളില്‍ ഒതുങ്ങും, പ്രതിപക്ഷ ഐക്യം നേട്ടം ഉണ്ടാക്കുമെന്ന് ഡെറിക് ഒബ്രയിന്‍ 

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കരുതുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 150 മുതല്‍ 160 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളുവെന്നും ഡെറിക് ഒബ്രയിന്‍ പ്രവചിക്കുന്നു.

340 സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎ മുന്നണിയുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും സാധ്യമല്ല എന്ന് ഡെറിക് ഒബ്രയിന്‍ പറഞ്ഞു. ഭൂരിപക്ഷം ലഭിക്കുന്നതിന് ആവശ്യമായ 272 സീറ്റുകള്‍ ലഭിക്കില്ലെങ്കിലും, പ്രതിപക്ഷ പാര്‍ട്ടികള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നതെന്നും ഡെറിക് ഒബ്രയിന്‍ പറഞ്ഞു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുളള സമാനതകള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോകുകയാണ് എല്ലാവരും ചെയ്യേണ്ടത്. അതിനെല്ലാം ഉപരി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായകമായ വിഷയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുക എന്നതും നിര്‍ണായകമാണെന്ന് ഡെറിക് ഒബ്രയിന്‍ പറഞ്ഞു.

പ്രമുഖ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ എന്തും സംഭവിക്കാമെന്ന് ഒബ്രയിന്‍ പറഞ്ഞു. ഇവിടെ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാവരും തയ്യാറാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com