വ്യാജമദ്യ ദുരന്തം ; മരണസംഖ്യ 90 കടന്നു, 30 പേര്‍ അറസ്റ്റില്‍

അമാവാസി ദിനാഘോഷങ്ങള്‍ക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഉത്തരാഖണ്ഡില്‍ നിന്നുമാണ് വ്യാജമദ്യം അതിര്‍ത്തി കടന്ന് എത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വ്യാജമദ്യ ദുരന്തം ; മരണസംഖ്യ 90 കടന്നു, 30 പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 കടന്നു. ഉത്തര്‍പ്രദേശിലെ ശരണ്‍പൂറില്‍ 47 ഉം മീററ്റില്‍ 18 ഉം കുഷിനഗറില്‍ പത്തും മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ 26 പേര്‍ മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നൂറ് കണക്കിന് പേര്‍ ഇപ്പോളും ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

 അമാവാസി ദിനാഘോഷങ്ങള്‍ക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഉത്തരാഖണ്ഡില്‍ നിന്നുമാണ് വ്യാജമദ്യം അതിര്‍ത്തി കടന്ന് എത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മദ്യക്കുപ്പികള്‍ എത്തിച്ചതെന്ന് കരുതുന്ന 30 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ സമ്പൂര്‍ണ മദ്യ നിരോധിത സംസ്ഥാനമായ ബിഹാറില്‍ നിന്നുമാണ് വിഷമദ്യമെത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
 
ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും അടിയന്തര വൈദ്യസഹായവും ലഭ്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. വരുന്ന രണ്ടാഴ്ച അതിര്‍ത്തികളില്‍ അതീവ ശക്തമായ പരിശോധനകള്‍ നടത്താനും അദ്ദേഹം ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com