ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച: 170 പേര്‍ക്ക് രക്ഷയായത് വ്യോമസേനയുടെ വിമാനങ്ങള്‍ 

ഗതാഗത സൗകര്യങ്ങള്‍ താറുമാറായതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം സ്തംഭിച്ചു
ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച: 170 പേര്‍ക്ക് രക്ഷയായത് വ്യോമസേനയുടെ വിമാനങ്ങള്‍ 

ശ്രീനഗര്‍: മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കം 170ഒളം പേരെ വ്യോമസേന വിമാനമാര്‍ഗം രക്ഷപെടുത്തി. ഗേറ്റ് പരീക്ഷയെഴുതാന്‍ ശ്രീനഗറിലെത്തിയ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. 

ദിവസങ്ങളായി തുടരുന്ന മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഗതാഗത സൗകര്യങ്ങള്‍ താറുമാറായതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും ആളുകള്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. 

ദേശീയപാത അടച്ചതിനെത്തുടര്‍ന്ന് ചരക്ക് ഗതാഗതവും പൂര്‍ണ്ണമായും നിലച്ചു. ഇന്ധനക്ഷാമത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിദിന ഇന്ധന വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മഞ്ഞുവീഴ്ച രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ കഴിഞ്ഞദിവസവും നിലച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com