'സത്യം ജയിക്കും, കൂടെ നിന്നവര്‍ക്ക് നന്ദി';ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി റോബര്‍ട്ട് വദ്ര

എട്ട് മണിക്കൂറാണ് ശനിയാഴ്ച ഇഡിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത്. എന്തുമായും പൊരുത്തപ്പെടാന്‍ താന്‍ ശീലിച്ചുവെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും വദ്ര തന്റെ പോസ്റ്റില്‍ പറയുന്നു.
'സത്യം ജയിക്കും, കൂടെ നിന്നവര്‍ക്ക് നന്ദി';ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി റോബര്‍ട്ട് വദ്ര

 ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെ സത്യം ജയിക്കുമെന്ന് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. എട്ട് മണിക്കൂറാണ് ശനിയാഴ്ച ഇഡിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത്. എന്തുമായും പൊരുത്തപ്പെടാന്‍ താന്‍ ശീലിച്ചുവെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും വദ്ര തന്റെ പോസ്റ്റില്‍ പറയുന്നു. സത്യം ജയിക്കുമെന്നുള്ള കുറിപ്പിനൊപ്പം സ്വന്തം ഫോട്ടോയും വദ്ര ചേര്‍ത്തിട്ടുണ്ട്. 

രണ്ട് തവണയായി ഫെബ്രുവരി 6,7 തിയതികളിലായിരുന്നു നേരത്തെ വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ശനിയാഴ്ച ഹാജരാവണമെന്ന് വദ്രയോട് വീണ്ടും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധവും ഇഡി അന്വേഷിക്കുന്നുണ്ട്. 

മോദിയുടെ റഫാല്‍ കരാര്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന രാഹുലിന് വലിയ തലവേദനയാണ് വദ്രയ്‌ക്കെതിരായ കേസുകള്‍ സൃഷ്ടിക്കുന്നത്. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയാണ് ഭര്‍ത്താവായ
വദ്രയുടെ അനധികൃത സ്വത്ത് സമ്പാദനം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com