സര്‍ജറിക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ കത്രിക മറന്നുവച്ചു; പുറത്തെടുത്തത് മൂന്ന് മാസത്തിന് ശേഷം

ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയുടെ മുന്നില്‍ ധര്‍ണ നടത്തി
സര്‍ജറിക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ കത്രിക മറന്നുവച്ചു; പുറത്തെടുത്തത് മൂന്ന് മാസത്തിന് ശേഷം

ഹൈദരാബാദ്: സര്‍ജറി കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം യുവതിയുടെ വയറ്റില്‍ നിന്ന് കത്രിക കണ്ടെത്തി. സര്‍ജറി വിജയകരമായിരുന്നിട്ടും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. 

നവംബറില്‍ സര്‍ജറി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ യുവതി വയറുവേദന വിട്ടുമാറാഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്.ഹൈദ്രാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് 33കാരിയായ മഹേശ്വരി ചൗദരി എന്ന യുവതി ചികിത്സ തേടിയത്. 

ആദ്യ സര്‍ജറി നടത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചെന്നും ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയുടെ മുന്നില്‍ ധര്‍ണ നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com