സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; അറസ്റ്റില്‍

ഐപിസി, പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്
സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; അറസ്റ്റില്‍

ന്യൂഡല്‍ഹി: തദ്ദേശഭരണകൂടം നടത്തുന്ന സ്‌കൂളിലെ തൂപ്പുകാരന്‍ 10 വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഷാഹ്ദാര ജില്ലയില്‍ ഫെബ്രുവരി 5നാണ് സംഭവം. ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ 3 - 4 മാസമായി 38കാരനായ ഇയാള്‍ ഇവിടെ ജോലി ചെയ്യുകയാണ്.

സ്‌കൂള്‍ വിട്ടു പോകാനൊരുങ്ങിയ പെണ്‍കുട്ടിയോട് പ്രതി ഒരിടത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടു മറ്റൊരു സീറ്റിലേക്കുമാറ്റി. തുടര്‍ന്ന് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും  ചെയ്തു.

എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു പറയുകയായിരുന്നു. ഇതോടെ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാറിലാണെന്നും ഷാഹ്ദാരയില്‍ ബന്ധുക്കള്‍ക്കൊപ്പമാണു കുട്ടി കഴിയുന്നതെന്നും പൊലീസ് അറിയിച്ചു. ഐപിസി, പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com