കടുവപ്പുറത്ത് ദുര്‍ഗയായി പ്രിയങ്ക, യുപിയില്‍ പോസ്റ്ററുകള്‍; സന്ദര്‍ശനം ആഘോഷമാക്കി പ്രവര്‍ത്തകര്‍

കടുവപ്പുറത്ത് ദുര്‍ഗയായി പ്രിയങ്ക, യുപിയില്‍ പോസ്റ്ററുകള്‍; സന്ദര്‍ശനം ആഘോഷമാക്കി പ്രവര്‍ത്തകര്‍
ഫോട്ടോ: എഎന്‍ഐ
ഫോട്ടോ: എഎന്‍ഐ

ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ദുര്‍ഗയായി ചിത്രീകരിച്ച് കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ പോസ്റ്ററുകള്‍. പ്രിയങ്കയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വച്ച പോസ്റ്ററിലാണ് പ്രിയങ്കയെ ദുര്‍ഗയായി അവതരിപ്പിച്ചിരിക്കുന്നത്.

ദുര്‍ഗാ മാതാവിന്റെ രൂപമാണ് പ്രിയങ്കാ ബഹന്‍  എന്നെഴുതിയ പോസ്റ്ററില്‍ പ്രിയങ്കാ ഗാന്ധി കടുവയുടെ പുറത്ത് ഇരിക്കുന്ന ചിത്രമാണുള്ളത്. കിഴക്കന്‍ യുപിയില്‍ വ്യാപകമായി ഇത്തരം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 

പ്രിയങ്കയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാക്കിയിട്ടുള്ളത്. പ്രധാന റോഡുകളും കവലകളുമെല്ലാം പാര്‍ട്ടി പതാകകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനം പുഷ്പാലംകൃതമാണ്. 

രാഹുലിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഒപ്പമാണ് പ്രിയങ്ക യുപിയില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com