ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ്;  സാകിയ ജഫ്രിയുടെ അപ്പീലില്‍ ജൂലൈയില്‍ വാദം

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ്;  സാകിയ ജഫ്രിയുടെ അപ്പീലില്‍ ജൂലൈയില്‍ വാദം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2002ല്‍ ഗുജാറത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കലാപം അരങ്ങേറിയത്. കേസ് അന്വേഷിച്ച പ്രത്യേക സംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മോദി ഉള്‍പ്പെടെ 64 പേര്‍ക്കാണ് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത്. 

ഇത് ചോദ്യം ചെയ്താണ് സാകിയ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ജൂലൈയില്‍ വാദം കേള്‍ക്കും. 

അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ കൂട്ടക്കൊലയില്‍ മരിച്ച മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാകിയ. മോദി ഉള്‍പ്പെടെയുള്ളവരെ നിരപരാധിയാണെന്ന് കാണിച്ച് 2012 ഫെബ്രുവരി എട്ടിനാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മോദിയടക്കമുള്ളവര്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്വേഷണ സംഘം അവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. 

റിപ്പോര്‍ട്ടിനെതിരെ സാകിയ 2017 ഓക്ടോബര്‍ അഞ്ചിന് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഇത് കോടതി തള്ളി. ഇതേത്തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com