'ഞങ്ങള്‍ക്ക് വേണ്ട ഇന്ത്യയുടെ പരമോന്നത പുരസ്‌കാരം'; ഭാരതരത്‌ന നിരസിച്ച് ഭൂപന്‍ ഹസാരികയുടെ കുടുംബം, ബിജെപിക്ക് തിരിച്ചടി 

പ്രശസ്ത സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു
'ഞങ്ങള്‍ക്ക് വേണ്ട ഇന്ത്യയുടെ പരമോന്നത പുരസ്‌കാരം'; ഭാരതരത്‌ന നിരസിച്ച് ഭൂപന്‍ ഹസാരികയുടെ കുടുംബം, ബിജെപിക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: പ്രശസ്ത സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലില്‍  പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്. റിപ്പബ്ലിക് ദിനത്തിലാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഹസാരികക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണ്. പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാധനന്‍മാരായ സംഗീതജ്ഞരില്‍ ഒരാളാണ് ഭൂപന്‍ ഹസാരിക. അറിയപ്പെട്ടിരുന്നത് ഒരു പാട്ടുകാരനായിട്ടായിരുന്നെങ്കിലും ഭൂപന്‍ കൈവെക്കാത്ത മേഖലകള്‍ കുറവാണ്. അദ്ദേഹം സംവിധാനം ചെയ്ത 'ഗ്ലിംപ്‌സസ് ഓഫ് ദി മിസ്റ്റി ഈസ്റ്റ്' എന്ന ഡോക്യൂമെന്ററി 1947  മുതല്‍ 1997  വരെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com