പിന്തുണയുമായി രാഹുലും ഫാറൂഖും സമരപ്പന്തലില്‍ ; ഒപ്പമുണ്ടെന്ന് മമത, പ്രതിപക്ഷത്തിന്റെ ഐക്യവേദിയായി നായിഡുവിന്റെ സമരം

പിന്തുണയുമായി രാഹുലും ഫാറൂഖും സമരപ്പന്തലില്‍ ; ഒപ്പമുണ്ടെന്ന് മമത, പ്രതിപക്ഷത്തിന്റെ ഐക്യവേദിയായി നായിഡുവിന്റെ സമരം

ആന്ധ്രയിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം മോദി നിറവേറ്റിയില്ല. എന്തു തരത്തിലുള്ള പ്രധാനമന്ത്രിയാണ് മോദി ?

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് പ്രതിപക്ഷ പിന്തുണയേറുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സമരപ്പന്തലിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ആന്ധ്രപ്രദേശിലെ ജനങ്ങളുടെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസുണ്ടെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ആന്ധ്രയിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം മോദി നിറവേറ്റിയില്ല. എന്തു തരത്തിലുള്ള പ്രധാനമന്ത്രിയാണ് മോദി ?.അദ്ദേഹം ചെല്ലുന്നിടത്തെല്ലാം കള്ളം പറയുകയാണ്. അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമായെന്നും രാഹുല്‍ പറഞ്ഞു. 

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കരാറുകളിലെല്ലാം അഴിമതി വിരുദ്ധ നിയമം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ റഫാല്‍ ഇടപാടില്‍ ആ നിയമവും പ്രധാനമന്ത്രി ഇടപെട്ട് ഒഴിവാക്കിയെന്നാണ് ദേശീയദിനപ്പത്രം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു എന്ന തെളിഞ്ഞതായും രാഹുല്‍ ആരോപിച്ചു. 

ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര ഭവനില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് നായിഡുവിന്റെ സത്യാഗ്രഹ സമരം. രാവിലെ മഹാത്മാ?ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നായിഡു സമരം ആരംഭിച്ചത്. 

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സത്യാഗ്രഹ സമരത്തില്‍ പങ്കുചേരുന്നുണ്ട്. ആന്ധ്രപ്രദേശിനെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന്ആരോപിച്ച് നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി  ദേശീയജനാധിപത്യവുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com