രാജസ്ഥാനിൽ 15 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി: ​ഗുജ്ജാർ പ്രക്ഷോഭം തുടരുന്നു

സമരത്തിന്റെ ഭാ​ഗമായി റെ​യി​ൽ, റോ​ഡ് ഉ​പ​രോ​ധ​മു​ൾ​പ്പ​ടെ​യു​ള്ള സ​മ​ര മാ​ർ​ഗ​വു​മാ​യി പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണി​ത്.
രാജസ്ഥാനിൽ 15 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി: ​ഗുജ്ജാർ പ്രക്ഷോഭം തുടരുന്നു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ ഗു​ജ്ജാ​ർ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കുന്നു. ഇതിന്റെ ഭാ​ഗമായി സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. സമരത്തിന്റെ ഭാ​ഗമായി റെ​യി​ൽ, റോ​ഡ് ഉ​പ​രോ​ധ​മു​ൾ​പ്പ​ടെ​യു​ള്ള സ​മ​ര മാ​ർ​ഗ​വു​മാ​യി പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണി​ത്.

തൊ​ഴി​ൽ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാണ് ​ഗുജ്ജാർ സമുദായക്കാർ പ്രക്ഷോഭം നടത്തുന്നത്. 15 ട്രെയിൻ സ​ർ​വീ​സു​ക​ൾ കൂടി റ​ദ്ദാ​ക്കി​യ​താ​യും എ​ട്ട് സ​ർ​വീ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ച​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​ത് 13 വ​രെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. തൊ​ഴി​ൽ-​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ ഗു‍​ജ്ജാ​റു​ക​ൾ​ക്ക് 5 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com