വൃന്ദാവനില്‍ വിളമ്പുകാരനായി മോദി (വീഡിയോ)

അക്ഷയപാത്ര ഫൗണ്ടേഷന്റെ കീഴില്‍ വൃന്ദാവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ തലക്കനങ്ങളേതുമില്ലാതെ ഇരുപതോളം കുട്ടികളെ ഭക്ഷണമൂട്ടാന്‍ മോദി തയ്യാറായത്.
വൃന്ദാവനില്‍ വിളമ്പുകാരനായി മോദി (വീഡിയോ)

വൃന്ദാവന്‍: കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിയും വാരിക്കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹപ്രകടനം. അക്ഷയപാത്ര ഫൗണ്ടേഷന്റെ കീഴില്‍ വൃന്ദാവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ തലക്കനങ്ങളേതുമില്ലാതെ ഇരുപതോളം കുട്ടികളെ ഭക്ഷണമൂട്ടാന്‍ മോദി തയ്യാറായത്. സര്‍ക്കാരുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്ന സംഘടനയായ ഇസ്‌കോണിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 

സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതാണ് അക്ഷയപാത്ര ഫൗണ്ടേഷന്റെ 300 കോടി ഉച്ചഭക്ഷണമെന്ന പരിപാടി. ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരുകയാണെന്നും വലിയ മാറ്റം ഇതിലൂടെ രാജ്യത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പതിനാലായിരത്തിലേറെ സ്‌കൂളുകളിലാണ് ഈ എന്‍ജിഒ സര്‍ക്കാരുമായി സഹകരിച്ച് ഉച്ചഭക്ഷണം നല്‍കി വരുന്നത്. ഉച്ചഭക്ഷണം പതിവായി നല്‍കുന്നതോട കുട്ടികള്‍ കൂടുതലായി സ്‌കൂളുകളില്‍ എത്തുന്നതിനും ആരോഗ്യമുള്ളവരാകുന്നതിനും സഹായകമായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com