പ്രവാസിയാണോ? വിവാഹം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യണം; പിഴവ് വരുത്തിയാൽ പാസ്പോർട്ട് പിടിച്ചെടുക്കും

വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനും സമൻസ് നൽകി കോടതി നടപടികളിലേക്ക് കടക്കുന്നതിനും ബിൽ അധികാരം നൽകുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരായ പുരുഷൻമാർ ഇന്ത്യാക്കാരിയെയോ, പ്രവാസിയായ ഇ
പ്രവാസിയാണോ? വിവാഹം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യണം; പിഴവ് വരുത്തിയാൽ പാസ്പോർട്ട് പിടിച്ചെടുക്കും

ന്യൂഡൽഹി:  വിവാഹത്തട്ടിപ്പ് കേസുകൾ തടയുന്നതിനായി പുതിയ നിയന്ത്രണവുമായി വിദേശകാര്യ മന്ത്രാലയം. പ്രവാസികളായ പുരുഷൻമാർ വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥ. ഇക്കാര്യം വ്യക്തമാക്കുന്ന ബിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു.

വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനും സമൻസ് നൽകി കോടതി നടപടികളിലേക്ക് കടക്കുന്നതിനും ബിൽ അധികാരം നൽകുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരായ പുരുഷൻമാർ ഇന്ത്യാക്കാരിയെയോ, പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താലും ബില്ലിലെ വ്യവസ്ഥകൾ ബാധകമാവും.

ഇന്ത്യക്കാർ തമ്മിൽ വിദേശത്ത് വച്ച് നടക്കുന്ന വിവാഹത്തിനും പുതിയ രജിസ്ട്രേഷൻ ചട്ടങ്ങൾ ബാധകമാണ്. വിദേശ വിവാഹ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസർ മുമ്പാകെ വേണം ഇത് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com