ഗുജറാത്തില്‍ കടുവ: കണ്ടെത്തിയത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം

കടുവയെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യാമറയിലും ഇതിന്റെ ദൃശ്യങ്ങളള്‍ പതിഞ്ഞിട്ടുണ്ട്.
ഗുജറാത്തില്‍ കടുവ: കണ്ടെത്തിയത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം

അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ ഒരാള്‍ വലിയ പൂച്ചയെപ്പോലെ എന്തോ ഒന്ന് റോഡ് മുറിച്ച് നടന്ന് പോയതായി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്ത് കടുവയുണ്ടെന്ന് സ്ഥിരീകരിച്ചത്.

കടുവയെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യാമറയിലും ഇതിന്റെ ദൃശ്യങ്ങളള്‍ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയായ ഗണ്‍പതിസിങ് വാസവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഏഴിനും എട്ടിനും ഇടയില്‍ പ്രായമുള്ള കടുവയെയാണ് മഹിഷങ്കര്‍ ജില്ലയില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ വരകളുള്ള കടുവയെ 1989ലാണ് ഗുജറാത്തില്‍ അവസാനമായി കണ്ടതെന്നും ഗണ്‍പതിസിങ് വാസവ പറഞ്ഞു. എല്ലാവര്‍ഷവും നടത്തുന്ന സര്‍വേകളില്‍ ഒന്നും തന്നെ ഇത്തരത്തിലുള്ള കടുവകളെ കണ്ടെത്തിയിട്ടില്ല. 

മഹിഷങ്കറിലെ ഒരു സ്‌കൂള്‍ ടീച്ചറും സമാനമായ പ്രദേശത്ത് കടുവയെ കണ്ടതായി അറിയിച്ചിരുന്നു. ഫെബ്രുവരി ആറിന് ആയിരുന്നു ടീച്ചര്‍ കടുവയെ കണ്ടത്. അവര്‍ അതിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും പങ്കുവയ്ക്കുകയും അതുവഴി കടുവയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ വഴി വൈറലാവുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com