'വന്ദേഭാരത്' വെള്ളിയാഴ്ച മുതൽ ; കുറഞ്ഞ ടിക്കറ്റ് നിരക്ക് 1850 രൂപ

വ​ന്ദേ ഭാ​ര​ത്എ​ക്സ്പ്ര​സി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ റെയിൽവേ പു​റ​ത്തു വി​ട്ടു
'വന്ദേഭാരത്' വെള്ളിയാഴ്ച മുതൽ ; കുറഞ്ഞ ടിക്കറ്റ് നിരക്ക് 1850 രൂപ

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ഏറ്റവും വേ​ഗമേറിയ ട്രെയിൻ വന്ദേ ഭാരത് വെള്ളിയാഴ്ച മുതൽ. എഞ്ചിനില്ലാത്ത ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വ​ന്ദേ ഭാ​ര​ത്എ​ക്സ്പ്ര​സി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ റെയിൽവേ പു​റ​ത്തു വി​ട്ടു. ഡ​ൽ​ഹി​യി​ൽ നി​ന്നു വാ​രാ​ണ​സി വ​രെ ചെ​യ​ർ കാ​ർ ക്ലാ​സി​ന് 1850 രൂ​പ​യും എ​ക്സ്ക്ലു​സീ​വ് ക്ലാ​സി​ന് 3,520 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ക. തി​രി​ച്ചു വ​രു​മ്പോ​ൾ ഇ​തു യ​ഥാ​ക്ര​മം 1,795 രൂ​പ​യും 3,470 രൂ​പ​യു​മാ​യി​രി​ക്കും.

ഇ​തേ ദൂ​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ശ​താ​ബ്ദി​യെ​ക്കാ​ൾ 1.5 മ​ട​ങ്ങ് അ​ധി​ക​മാ​ണ് വ​ന്ദേ ഭാ​ര​തി​ന്‍റെ ചെ​ല​വ്. ന്യൂ​ഡ​ല്‍ഹി - വാ​ര​ണാ​സി റൂ​ട്ടി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​മാ​യി 399 രൂ​പ ഈ​ടാ​ക്കും. ചെ​യ​ര്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രി​ല്‍നി​ന്ന് 344 രൂ​പ ഈ​ടാ​ക്കും. വാരാണസിയിൽ നിന്നും ഡൽഹിക്കുള്ള സർവീസിൽ യഥാക്രമം 349 രൂപയും 288 രൂപയുമാകും ഈടാക്കുക.  

​മ​ണി​​ക്കൂ​​റി​​ൽ 160 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത​​യി​​ൽ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യ്‌​ൻ 97 കോ​​ടി രൂ​​പ ചി​​ല​​വി​​ല്‍ 16 കോ​​ച്ചു​​ക​​ളു​​ള്ള ട്രെ​​യി​​ന്‍ 18 മാ​​സം കൊ​​ണ്ട് ചെ​​ന്നൈ​​യി​​ലെ ഇ​​ന്‍റ​​ഗ്ര​​ൽ കോ​​ച്ച് ഫാ​​ക്റ്റ​​റി​​യി​​ലാ​​ണ് നി​​ർ​​മി​​ച്ച​​ത്. പൂ​​ര്‍ണ​​മാ​​യും എ ​​സി കോ​​ച്ചു​​ക​​ളു​​ള്ള ട്രെയിനാണ് വന്ദേഭാരത്. ന്യൂഡ​​ല്‍ഹി​​ക്കും വാ​​രാ​​ണ​​സി​​ക്കും ഇ​​ട​​യി​​ല്‍ കാ​​ൺ​​പു​​രി​​ലും അ​​ല​​ഹ​​ബാ​​ദി​​ലും വന്ദേഭാരതിന്  സ്റ്റോ​​പ്പ്‌ ഉ​​ണ്ടാ​​കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com