ആറ് ദിവസം പിന്നിട്ട് ​ഗുജ്ജർ പ്രക്ഷോഭം: പ്രഖ്യാപനം ഇന്നുണ്ടായേക്കും

അ​ഞ്ചു ശ​ത​മാ​നം സം​വ​ര​ണ​ത്തി​നാ​യു​ള്ള ഗു​ജ്ജ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന്മേ​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും.
ആറ് ദിവസം പിന്നിട്ട് ​ഗുജ്ജർ പ്രക്ഷോഭം: പ്രഖ്യാപനം ഇന്നുണ്ടായേക്കും

ജ​യ്പു​ർ: സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​നി​ൽ ഗു​ജ്ജ​ർ വി​ഭാ​ഗ​ക്കാ​ർ ന​ട​ത്തു​ന്ന പ്രക്ഷോഭം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ദിവസങ്ങൾ പിന്നിടുംതോറും സമരം തീവ്രസ്വഭാവത്തിലേക്ക് കടക്കുകയാണ്. 

പ്ര​തി​ഷേ​ധ​ക്കാ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തുകയും ട്രെയിൻ തടയലുമൊക്കെയായി മുന്നോട്ട് പോവുകയാണ്. ആ​ഗ്ര-​ജ​യ്പു​ർ-​ബി​ക്കാ​നീ​ർ ദേ​ശീ​യ​പാ​ത പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​പ​രോ​ധി​ച്ചു. മൂ​ന്നു ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി. ര​ണ്ടെ​ണ്ണം വ​ഴി​തി​രി​ച്ചു​വി​ട്ടു. 

അ​തേ​സ​മ​യം, അ​ഞ്ചു ശ​ത​മാ​നം സം​വ​ര​ണ​ത്തി​നാ​യു​ള്ള ഗു​ജ്ജ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന്മേ​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​മാ​രു​മാ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്ക് അ​ഞ്ച് ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗു​ജ്ജ​ർ നേ​താ​വ് കി​രോ​രി സിം​ഗ് ബെ​യി​ൻ​സ്ല​ പ്ര​ക്ഷോ​ഭത്തിന് ആഹ്വാനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com