ആസൂത്രണ മികവ്; കുംഭമേള ഗിന്നസ് റെക്കോര്‍ഡിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ കുംഭമേള ഗിന്നസ് റെക്കോര്‍ഡിലേക്ക്
ആസൂത്രണ മികവ്; കുംഭമേള ഗിന്നസ് റെക്കോര്‍ഡിലേക്ക്

പ്രയാഗ്‌രാജ്: ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ കുംഭമേള ഗിന്നസ് റെക്കോര്‍ഡിലേക്ക്. ഏറ്റവും വലിയ ശുചീകരണ സംവിധാനം, മാലിന്യ സംസ്‌കരണം, ഗതാഗതം, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, പൊതു സ്ഥലത്തെ ഏറ്റവും വലിയ ചിത്ര പ്രദര്‍ശനം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് റെക്കോര്‍ഡിനായി ശ്രമിക്കുന്നത്. ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതരെ കുംഭമേള സന്ദര്‍ശിക്കാനായി ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് പ്രയാഗ്‌രാജ് മേള അതോറിറ്റി അധികൃതര്‍. 

ആറ് പ്രധാനപ്പെട്ട സ്‌നാനങ്ങളാണ് കുംഭമേളയുടെ സവിശേഷത. സഹി സ്‌നാന്‍ എന്നറിയപ്പെടുന്ന ഇതിലെ നാല് സ്‌നാനങ്ങള്‍ അവസാനിച്ചു. ഇതുവരെയായി ഏതാണ്ട് 15 കോടിയോളം ജനങ്ങള്‍ മേള സന്ദര്‍ശിച്ചു കഴിഞ്ഞു. ഇക്കാരണത്താല്‍ റെക്കോര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

ഈ മാസം 17, 24, മാര്‍ച്ച് രണ്ട് തീയതികളില്‍ മേള സന്ദര്‍ശിക്കാന്‍ ഗിന്നസ് അധികൃതരെ ക്ഷണിക്കുമെന്ന് പ്രയാഗ്‌രാജ് ഡിവിഷണല്‍ കമ്മീഷണറും മേളയുടെ ചെയര്‍മാനുമായ ആശിഷ് ഗോയല്‍ വ്യക്തമാക്കി. ശുചീകരണ സംവിധാനങ്ങള്‍, ഗതാഗത, ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍, ചിത്രകല എന്നിവ മുന്‍നിര്‍ത്തിയാകും റെക്കോര്‍ഡിനായി ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com