ഡല്‍ഹിയിലെ ചേരിയില്‍ വന്‍തീപിടുത്തം: ഇരുന്നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിച്ചു, തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഡ​ൽ​ഹിയിലെ പ​ശ്ചിം പു​രി​യിലുള്ള ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. തീപടർന്ന് ഇ​രു​ന്നൂ​റി​ലേ​റെ കു​ടി​ലു​ക​ൾ ക​ത്തി ന​ശി​ച്ച​താ​യാ​ണ് വി​വ​രം.
ഡല്‍ഹിയിലെ ചേരിയില്‍ വന്‍തീപിടുത്തം: ഇരുന്നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിച്ചു, തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹിയിലെ പ​ശ്ചിം പു​രി​യിലുള്ള ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. തീപടർന്ന് ഇ​രു​ന്നൂ​റി​ലേ​റെ കു​ടി​ലു​ക​ൾ ക​ത്തി ന​ശി​ച്ച​താ​യാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു സ്ത്രീ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

തീയണക്കാനായി അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 25 യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യിട്ടുണ്ടെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നിരവധി ബൈക്കുകളും വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com