ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കൈകോര്‍ക്കും; തീരുമാനിച്ചുറച്ച് തന്നെയെന്ന് മമതാ ബാനര്‍ജി

ഇതാദ്യമായാണ് ഇടതുപക്ഷവുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുമെന്നും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമതാ ബാനര്‍ജി പരസ്യപ്രഖ്യാപനം നടത്തുന്നത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കൈകോര്‍ക്കും; തീരുമാനിച്ചുറച്ച് തന്നെയെന്ന് മമതാ ബാനര്‍ജി

 ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി ദേശീയതലത്തില്‍ കോണ്‍ഗ്രസുമായും ഇടതുപക്ഷവുമായി കൈകോര്‍ക്കുമെന്ന് മമതാ ബാനര്‍ജി. ഇതാദ്യമായാണ് ഇടതുപക്ഷവുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുമെന്നും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമതാ ബാനര്‍ജി പരസ്യപ്രഖ്യാപനം നടത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാറാലിയിലായിരുന്നു മമതയുടെ പ്രഖ്യാപനം.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദുര്‍ഭരണം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മോദിയെ ജനങ്ങള്‍ തള്ളിക്കളയുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

35 വര്‍ഷം നീണ്ട ഇടത് ഭരണത്തിന് ബംഗാളില്‍ അന്ത്യം കുറിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരായിരുന്നു. ബംഗാളില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് ഏറ്റവുമധികം മുറവിളി ഉയര്‍ത്തിയതും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ പൊതുശത്രുവിനെതിരെ ഒന്നിക്കാനുള്ള മമതയുടെ തീരുമാനത്തെ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇപ്പോഴും അസ്വാരസ്യങ്ങള്‍ തുടരുന്നുണ്ട്. നേരത്തേ അരവിന്ദ് കെജ്രിവാളുമായി സീതാറാം യെച്ചൂരിയും എ രാജയും വേദി പങ്കിട്ട് മടങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com