വലന്റൈന്‍സ് ഡേ: പ്രണയ പ്രകടനം പരസ്യമായി വേണ്ട, വിഡിയോ എടുക്കുമെന്ന് ബജ്‌രംഗ ദള്‍

ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവരുടെ ഭീഷണി. 
വലന്റൈന്‍സ് ഡേ: പ്രണയ പ്രകടനം പരസ്യമായി വേണ്ട, വിഡിയോ എടുക്കുമെന്ന് ബജ്‌രംഗ ദള്‍

ഡെറാഡൂണ്‍: നാളെ, ഫെബ്രുവരി 14 ലോകപ്രണയദിനമാണ്. ഈ ദിവസം കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന് ബജ്‌റംഗദള്‍. ആഘോഷത്തിന്റെ പേരില്‍ അപമര്യാധയായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി ഇറക്കുമെന്നും സംഘടന പറഞ്ഞു.

ഇതോടൊപ്പം മാളുകളിലും റെസ്‌റ്റോറന്റുകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവരുടെ ഭീഷണി. 

ഫെബ്രുവരി 14ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കുന്നത്. വിഎച്ച്പിയും ബജ്‌റംഗദളുമടങ്ങുന്ന സംഘടനകള്‍ ഇതിന് മുമ്പ് പബ്ബുകള്‍ക്കടക്കമെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. ബാന്‍ വാലന്റൈന്‍സ് ഡേ, സേവ് ഇന്ത്യന്‍ കള്‍ചര്‍ എന്ന മുദ്രാവാക്യവുമായി ഇവര്‍ നേരത്തെയും കോലം കത്തിക്കല്‍ പരിപാടികളും മറ്റും നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com