​ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം; ബിൽ നിയമസഭ പാസാക്കി

ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി
​ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം; ബിൽ നിയമസഭ പാസാക്കി

ജയ്പൂര്‍: ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. ബിൽ നടപ്പാകാൻ ഭരണഘടന ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി. അൻപതു ശതമാനം സംവരണമെന്ന സുപ്രീം കോടതി നിശ്ചയിച്ച പരിധി കടക്കുന്ന പശ്ചാത്തലത്തിൽ ആണ് കേന്ദ്രത്തെ സമീപിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലും രാജസ്ഥാൻ നിയമസഭ പാസാക്കി. നിലവിൽ ഒരു ശതമാനം സംവരണമാണ് ഗുജ്ജറുകൾക്ക്  ഉള്ളത്.

സംവരണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ഗുജ്ജറുകൾ പ്രക്ഷോഭത്തിയിലായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ബിൽ പാസാക്കിയത്. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഈ സമുദായങ്ങൾക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയർത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com