കശ്മീരിലെ ട്യൂഷൻ സെന്ററിൽ സ്ഫോടനം: 28 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഇ​വ​രെ ശ്രീ​ന​ഗ​റി​ലേ​ക്ക് മാ​റ്റിയതായി പു​ൽ​വാ​മ ജി​ല്ലാ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
കശ്മീരിലെ ട്യൂഷൻ സെന്ററിൽ സ്ഫോടനം: 28 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരിലെ പു​ൽ​വാ​മ​യി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 28 വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ക്ക്. പ​രി​ക്കേ​റ്റ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ശ്രീ​ന​ഗ​റി​ലേ​ക്ക് മാ​റ്റിയതായി പു​ൽ​വാ​മ ജി​ല്ലാ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് സൈ​നി​ക​രും ഗ്രാ​മീ​ണ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പു​ൽ​വാ​മ​യി​ലെ കാ​ക​പു​ര​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ർ​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കശ്മീർ താ​ഴ്‌വ​ര​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com