നിങ്ങള്‍ ഇത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും; ചിലരെ കൊന്നതുകൊണ്ട് മാത്രം ഞങ്ങളെ നശിപ്പിക്കാന്‍ കഴിയില്ല: കശ്മീരില്‍ സൈനികരെ അക്രമിച്ച ഭീകരന്റെ വീഡിയോ സന്ദേശം 

നിങ്ങള്‍ ഇത് കാണുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും; ചിലരെ കൊന്നതുകൊണ്ട് മാത്രം ഞങ്ങളെ നശിപ്പിക്കാന്‍ കഴിയില്ല: കശ്മീരില്‍ സൈനികരെ അക്രമിച്ച ഭീകരന്റെ വീഡിയോ സന്ദേശം 


ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ വ്യാഴാഴ്ച അക്രമം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ധറിന്റെ ദൃശ്യങ്ങള്‍ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇതുവരെ മുപ്പത് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. 

ജെയ്‌ഷെ മുഹമ്മദ് പതാകയ്ക്ക് അരുകില്‍ ആയുധങ്ങളുമായി ഇരിക്കുന്ന ആദിലിന്റെ ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് ഭീകര സംഘടന ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്. സൗത്ത് കശ്മീരിലെ കാക്കപ്പോറ സ്വദേശിയാണ് ആദില്‍. 

'നിങ്ങള്‍ ഈ വീഡിയോ കാണുന്ന സമയത്ത് ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും. ഞാന്‍ ഒരുവര്‍ഷം ജെയ്‌ഷെ മുഹമ്മദിന് ഒപ്പം പ്രവര്‍ത്തിച്ചു. ഇത് കശ്മീരിലെ ജനങ്ങളോടുള്ള എന്റെ അവസാന സന്ദേശമാണ്'- വീഡിയോയില്‍ ആദില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദക്ഷിണ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയ്ക്ക് എതിരെ പോരാടുകയാണ്. വടക്കന്‍ കശ്മീരിലെയും മധ്യ കശ്മീരിലെയും ജമ്മുവിലെയും ജനങ്ങളും അതേ പാത പിന്തുടരണമെന്നും ആദില്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ചില കമാന്റര്‍മാരെ കൊന്നതുകൊണ്ട് മാത്രം ഞങ്ങളെ നശിപ്പിക്കാന്‍ കഴിയില്ലെന്നും ആദില്‍ പറയുന്നു. 2016 മാര്‍ച്ച് പത്തൊമ്പതിനാണ് ആദില്‍ രണ്ട് കൂട്ടുകാര്‍ക്കൊപ്പം ഭീകര സംഘടനയില്‍ ചേര്‍ന്നത്. 

മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയില്‍ വ്യാഴാഴ്ച നടന്നത്. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ്  സംഘത്തിന് നേരെ ആക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇതുവരെ മുപ്പത് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. 

350 കിലോഗ്രാം സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ആദില്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. പിന്നാലെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.്. ഭീകര സംഘടനയാായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തെത്തി. താഴ്‌വരയില്‍ നിന്ന് ഭീതിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. 

സ്ഥിതിഗതികള്‍ വിലയിരുത്താനന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നാളെ കശ്മീരിലെത്തും. ബിഹാറിലെ പട്‌നയില്‍ വെള്ളിയാഴ്ച നടത്താനിരുന്ന റാലി അദ്ദേഹം മാറ്റിവച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com